അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു. ബാഴ്സ ബോർഡിന് നൽകിയ അന്ത്യശാസനത്തിലാണ് മെസ്സി നിലപാട് കടുപ്പിച്ചത്. മെസ്സി ബോർഡിന് അവസാന മുന്നറിയിപ്പ് നൽകി കഴിഞ്ഞതായി സ്പാനിഷ് ന്യൂസ്ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണ വിടാൻ താൻ 2021വരെ കാത്തു നിൽക്കില്ല എന്നും ഈ സീസണിൽ തന്നെ ക്ലബ് വിട്ടേക്കുമെന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
8-2 ന്റെ വമ്പൻ തോൽവി ആണ് ബാഴ്സ ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് ഏറ്റു വാങ്ങിയത്. ഇത്രയും വമ്പൻ തോൽവി ഏറ്റുവാങ്ങിയിട്ടും ക്ലബ്ബിൽ അഴിച്ചുപജ്ജി ഇല്ലെങ്കിൽ ശരിയാകില്ലെന്നാണ് മെസ്സിയോടൊപ്പം ബാഴ്സ ആരാധകരും കരുതുന്നത്. സെറ്റിയൻ തെറിച്ച ശേഷം മികച്ച ഒരു പരിശിലകനെ എത്തിക്കണമെന്നും മെസ്സി ആവശ്യപ്പെടുന്ന്നു. ഇനി അഥവാ ക്ലബ്ബ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കിൽ കാത്ത് നിക്കാതെ പടി ഇറങ്ങാനാണ് ലിയോയുടെ തീരുമാനം.
-Advertisement-