ചാമ്പ്യൻസ് ലീഗിൽ തോറ്റ് പുറത്തായി മാഞ്ചസ്റ്റർ സിറ്റി. ഫ്രെഞ്ച് ലീഗ് ടീം ഒളിമ്പിക് ലിയോണാണ് സെമിയിൽ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയുടെ തോൽവി. കോർണെറ്റും ഇരട്ട ഗോളുകളുമായി മൂസ ഡെംബലെയുമാണ് ലിയോണിനായി സ്കോർ ചെയ്തത്.
മാൻ സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത് കെഡിബിയാണ്. ഒരു ബില്ല്യൺ ഡോളറുകളോളം മുടക്കിയിട്ടും ചാമ്പ്യൻസ് ലീഗ് സെമി കിട്ടാത്ത പെപിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. പ്രീമിയർ ലീഗും കിട്ടിയില്ല ഈ സീസണിൽ പ്രതീക്ഷയുമായ ചാമ്പ്യൻസ് ലീഗും നഷ്ടമായതോടെ പെപിന്റെ കാര്യം പരുങ്ങലിലാണ്.
-Advertisement-