ചാമ്പ്യൻസ് ലീഗിൽ നാണം കെട്ട് തോറ്റ് പുറത്തായി ബാഴ്സലോണ. രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബാഴ്സയെ ബയേൺ മ്യൂണിക്ക് തകർത്തത്. കളിയിലെ ഒൻപത് ഗോളും പിറന്നത് ബയേണിന്റെ ഭാഗത്ത് നിന്നാണ്. മുള്ളറും കൗട്ടീനോയും ഇരട്ട ഗോളുകൾ നേടിയപ്പോൾ പെരിസിച്,ഗ്നാബ്രി,ലെവൻഡോസ്കി, കിമ്മിച് എന്നിവർ ബയേണിനായി ഗോളടിച്ചു. ബാഴ്സയുടെ ആശ്വാസ ഗോൾ സുവാരസ് നേടിയപ്പോൾ അലാബയുടെ സെൽഫ് ഗോൾ ബാഴ്സക്ക് തുണയായി.
ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആണിത്. കാറ്റലൻ ജയന്റുകൾക്കിടയിൽ വലിയ തലകൾ വൈകാതെ ഉരുളും എന്നുറപ്പാണ്. ലക്ഷ്യബോധമില്ലാത്ത ഒരു ടീമിനെ സാക്ഷാൽ ലയണൽ മെസ്സിക്ക് പോലും രക്ഷിക്കാനായില്ല എന്നതാണ് ഇന്നത്തെ പാഠം. സിറ്റി – ലിയോൺ മത്സരത്തിലെ ജേതാക്കൾ ബയേണിനെ നേരിടും.
-Advertisement-