ജിങ്കനെ നഷ്ടപ്പെടുത്തിയത് മണ്ടത്തരം,കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ദീർഘ വീക്ഷണമില്ല തുടങ്ങി രൂക്ഷ വിമർശനവുമായി മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയറ്റ് മറ്റാരുമല്ല, മുന്‍ പരിശീലകന്‍ ടെറി ഫിലാനാണ്.. ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന് ദീര്‍ഘ വീക്ഷണമില്ലെന്നും സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ നഷ്ടപ്പെടുത്തിയത് വമ്പൻ അബദ്ധവുമാണെന്ന് ടെറി ഫിലാന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഫിലാന്‍ ആരോപണം ഉന്നയിക്കുന്നത്.
‘ബ്ലാസ്റ്റേഴ്‌സിന് ഒരു ദീര്‍ഘ കാല അടിസ്ഥാനത്തിലുളള ആസൂത്രണം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആറ് സീസണിനിടെ എട്ട് കോച്ചുമാര്‍ ഉണ്ടാകുമായരുന്നില്ല. ടീമിന്റെ സ്ഥിരതയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുക്കുകയും ചെയ്യുമായിരന്നു. ഇടക്കിടക്ക് പരിശീലകൻ മാറുന്നത് ടീമിന് ഗുണം ചെയ്യില്ല. മഞ്ഞപ്പടയുടെ പ്രതിരോധ നായകൻ ജിങ്കനെ നഷ്ടമാക്കിയത് മണ്ടത്തരമാണ്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച താരത്തെയാണവർ വിട്ട് കളഞ്ഞത്. ജിങ്കന്റെ അഭാവം ഉണ്ടാക്കിയ പ്രതിരോധത്തിലെ ഓട്ടയടക്കാൻ എങ്ങനെ ബ്ലാസ്റ്റേഴ്സിന് സാധിക്കുമെന്ന് തനിക്കറിയില്ലെന്നും ടെറി പറഞ്ഞു. 2015ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ ടെറി പരിശീലിപ്പിച്ചത്.