ബ്രസീലിൽ നിന്നും യുവതാരത്തെ ടീമിലെത്തിച്ച് ബാഴ്സലോണ. റെക്കോർഡ് തുകയായ 300മില്ല്യണാണ് താരത്തിന്റെ റിലീസ് ക്ലോസായി സ്പാനിഷ് ക്ലബ്ബ് സെറ്റ് ചെയ്തത്. സാവോ പൗളോ ക്ലബ്ബിന്റെ ഗുസ്താവോ മിയ്യയെയാണ് ബാഴ്സലോണ 4മില്ല്യൺ മുടക്കി ക്യാമ്പ് നൗവിൽ എത്തിച്ചത്. 4മില്ല്യണ്‍ വാങ്ങിയ ബ്രസീലിയൻ താരത്തെ ഇനി നോട്ടമിടാൻ മറ്റ് ടീമുകൾ ഭയക്കും കാരണം 300മില്ല്യൺ റിലീസ് ക്ലോസ് തന്നെ.
സാവോ പൗളോയിലെ ടോപ്പ് സ്കോറർ ആയ ഗുസ്താവോ ലാ ലീഗയിൽ ഇതിഹാസമെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെറ്റിയന്റെ ബാഴ്സലോണ ടീമിലും യുവതാരം വൈകാതെ എത്തും. മെസ്സിക്കും സുവാരസിനൊമൊപ്പം ഗുസ്താവോയും ബാഴ്സയയുടെ അക്രമണം നയിക്കും. നെയ്മറില്ലെങ്കിലും മറ്റിരു ബ്രസിലിയൻ താരത്തെ എത്തിച്ചിരിക്കെയാണ് ബാഴ്സലോണ.
-Advertisement-