ഗോൾഡൻ ബൂട്ട്കാരൻ വാൽസികിസിനെ ചെന്നൈയിൽ നിന്നും റാഞ്ചി ജെംഷദ്പൂർ

അപ്രതീക്ഷിതമായ ട്രാൻസ്ഫർ കഥയുമായി ഐഎസ്എൽ. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട്കാരൻ വാൽസികിസിനെ ചെന്നൈയിൽ നിന്നും റാഞ്ചി ജെംഷദ്പൂർ. ചെന്നൈയിന് ഇത് കൂനിന്മേൽ കുരുപോലെയായി. ആദ്യം നഷ്ടമായത് പരിശീലകനെയായിരുന്നു പിന്നലെ തന്നെ സ്റ്റാർ സ്ട്രൈക്കറെയും ജംഷെദ്പൂർ റാഞ്ചിക്കൊണ്ട് പൊയ്യി. 2 വർഷത്തെ കരാർ നൽകിയാണ് വാൽസ്കിസിനെ ജെംഷദ്പൂർ നേടിയത്.

കഴിഞ്ഞ സീസണിൽ ഫൈനലിൽ അടക്കം ഗോളടിച്ച് ചരിത്രമെഴുതിയ വാൽസ്കിനെ നഷ്ടമായത് വമ്പൻ തിരിച്ചടിയായി ചെന്നൈക്ക്. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ചെന്നൈയിനിൽ എത്തിയത്. ഇസ്രായേൽ ക്ലബായ ഹാപോൽ ടെൽ അവീവിലായിരുന്നു ഇതിനു മുമ്പ് വാൽസ്കിസ് കളിച്ചിരുന്നത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here