സ്പാനിഷ് ഇതിഹാസം കസിയസ് കളി അവസാനിപ്പിച്ചു. എഫ്സി പോർട്ടോക്കൊപ്പം ലീഗുയർത്തിയാണ് സൂപ്പർ താരം ബൂട്ട് അഴിച്ചത്. ഹൃദയാഘാതത്തെ വരെ തോൽപ്പിച്ച് ഇഛാശക്തികൊണ്ട് മാത്രം തിരിച്ചെത്തിയ കസിയസ് ലോക ഫുട്ബോളിന് തന്നെ മാതൃകയാണ്. കഴിഞ്ഞ 5 വർഷമായി പോർട്ടോയാണ് കസിയസിന്റെ ഹോം.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം മത്സരം കളിച്ചതും ഏറ്റവുമധികം ക്ലീൻ ഷീറ്റ് നേടിയതും കസിയസിന്റെ റെക്കോർഡുകളിൽ ചിലത് മാത്രം. സ്പെയിനിന്റെ ലോകകപ്പ് ജയത്തിന് ചുക്കാൻ പിടിച്ഛതും കസിയസാണ്. റയൽ മാഡ്രിഡിനൊപ്പം അഞ്ച് ലാലീഗ കിരീടവും 2 യൂസിഎല്ലും നേടി കസിയസ്. എങ്കിലും കസിയസിന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ റയലിന് ആയിരുന്നില്ല.
-Advertisement-