ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ബാഴ്സലോണ വാങ്ങില്ലെന്ന് പറഞ്ഞ് ബാഴ്സലോണ പ്രസിഡന്റ് ബൊർതമയു. നെയ്മറിനെ വാങ്ങാനുള്ള ശേഷി ഇപ്പോൾ ബാഴ്സക്കില്ല. വമ്പൻ തുകയാണ് പിഎസ്ജി ഇപ്പോൾ ബാഴ്സയോട് ആവശ്യപ്പെടുന്നത്. ഇപ്പോൾ എന്തായാലും നെയ്മറിനെ കൊണ്ട് വരാൻ സാധിക്കില്ല. കഴിഞ്ഞ സീസൺ മുതൽ ബാഴ്സലോണ നെയ്മറിനെ ലക്ഷ്യം വെക്കുന്നുണ്ട്.
എന്നാൽ വമ്പൻ തുകയാണ് പിഎസ്ജി ആവശ്യപ്പെടുന്നത്. ബാഴ്സയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. മെസ്സി അടക്കമുള്ള ബാഴ്സ താരങ്ങളും ആരാധകരും നെയ്മറിനെ തിരികെ എത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു.
-Advertisement-