ഈ സീസണിലെ മൂന്നാം കിരീടമാണ് പിഎസ്ജി ഉയർത്തിയത്. ലീഗ് വണ്ണിനും ഫ്രഞ്ച് കപ്പിനും പിന്നാലെ ഫ്രഞ്ച് ലീഗ് കപ്പും പിഎസ്ജി സ്വന്തം പേരിലാക്കി. ലിയോണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് കിരീടം ഉയർത്തിയത്. നിശ്ചിത സമയത്തിന് ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം. സൂപ്പർ താരം എംബപ്പെ ഇല്ലാതെയാണെങ്കിലും താര നിബിഡമായിരുന്നു ഇന്നത്തെ പിഎസ്ജി സംഘം.
ഇന്നത്തെ ജയത്തോടെ ഡൊമസ്റ്റിക്ക് ട്രെബിൾ നേടാൻ വീണ്ടും പിഎസ്ജിക്കായി. 5,000 കാണികള്‍ക്ക് മല്‍സരം കാണാന്‍ അവസരമുണ്ടായിരുന്നു. പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മല്‍സരങ്ങള്‍ക്കും ആരാധകർക്ക് പ്രവേശനം കീട്ടിയിരുന്നു. പിഎസ്ജിക്ക് ഇനി ബാക്കിയുള്ളത് ചാമ്പ്യൻസ് ലീഗ് മത്സരമാണ്. കരുത്തരായ ഇറ്റാലിയൻ ടീം അറ്റലാന്റയാണ് അടുത്ത റൗണ്ടിൽ പിഎസ്ജിയുടെ എതിരാളികൾ.
-Advertisement-