ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടേറ്റ പരാജയത്തിൽ നിന്ന് കരകയറാൻ കോപ്പലാശാന്റെ എ.ടി.കെ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. എഫ്.സി ഗോവക്കെതിരെ നേടിയ സമനിലയുമായാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
കഴിഞ്ഞ സീസണിൽ എവേ ഗ്രൗണ്ടിൽ ഒരു മത്സരം മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ കൊല്ലം അത് തിരുത്താനാവും ഇറങ്ങുക. കേരള ബ്ലാസ്റ്റേഴ്സിനോട് കളിച്ച ടീമിൽ നിന്ന് കൂടുതൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാവും എ.ടി.കെ ഇന്നിറങ്ങുക.
-Advertisement-