പുതിയ ഫാൻ എൻഗേജ്മെന്റ് പദ്ധതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഹൈദരാബാദ്ആസ്ഥാനമായുള്ള ഇന്ററാക്ടീവ് ടെക്നോളജിഇന്നൊവേറ്ററായ ഡ്യൂസേർ ടെക്നോളജീസ് പ്രൈവറ്റ്ലിമിറ്റഡുമായി സഹകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്എഫ്.സി. മികച്ച  ആരാധക ഇടപെഴകൾലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ലൈവ് തംബോലഗെയിമിംഗ് ആപ്ലിക്കേഷനായ ‘മൂല’ അവതരിപ്പിച്ചത്.സാമൂഹ്യ അകലം പാലിക്കുന്ന ഈ അസാധാരണകാലഘട്ടത്തിൽ പോലും ആരാധകരുമായി കൂടുതൽബന്ധം പുലർത്തുന്നതിനും അവർക്ക് ക്ലബ്ബുമായിഇടപഴകുന്നതിനുമുള്ള ക്ലബ്ബിന്റെ മറ്റൊരുസംരംഭമാണിത്. ലോകമെമ്പാടുമുള്ള കെ‌ബി‌എഫ്‌സിആരാധകർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതരത്തിൽ യൂസർ ഇന്റർഫേസ് ഉൾക്കൊള്ളുന്നലൈവ് തംബോല ഗെയിം ആപ്പിൾ ആപ്പ് സ്റ്റോറിൽഎംലൈവ് ഗെയിമുകളായും ഗൂഗിൾ പ്ലേ സ്റ്റോറിൽമൂല ലൈവ് എന്ന നിലയിലും ഡൗൺലോഡ് ചെയ്യാം. ലൈവ് ഹോസ്റ്റുകൾക്കൊപ്പം ആഴ്ചയിൽരണ്ടുതവണ നടക്കുന്ന ഗെയിമിൽപങ്കെടുക്കുന്നതിലൂടെ ആരാധകർക്ക് സമ്മാനതുകകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.  ഈസംരംഭത്തിലൂടെ വീടുകളിൽ സുരക്ഷിതമായിരിന്നുകൊണ്ട് ഡിജിറ്റലായിഒത്തുചേരാനും,  ഇടപഴകാനും ക്ലബ് ആരാധകരോട്അഭ്യർത്ഥിക്കുന്നു.

“ലോക്ക് ഡൗൺ സമയത്ത് അവതരിപ്പിച്ച, സൗജന്യതത്സമയ ഗെയിമിംഗ് ആപ്ലിക്കേഷനായ മൂല ലൈവ്ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെയുംകുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവരാൻലക്ഷ്യമിട്ടുള്ളതാണ്.   കേരള ബ്ലാസ്റ്റേഴ്സ്എഫ്‌സിയുമായി സഹകരിക്കുന്നതിലും ആഗോളകെ‌ബി‌എഫ്‌സി കുടുംബത്തെ തംബോല  പോലുള്ളരസകരമായ ലൈവ് ഗെയിമുകളുമായിബന്ധിപ്പിക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. മൂലയ്‌ക്കൊപ്പം, കെ‌ബി‌എഫ്‌സി ആരാധകർക്ക്ഇപ്പോൾ വീട്ടിൽ ഇരുന്നു കളിക്കാനും സുരക്ഷിതമായികളിക്കാനും സാധിക്കും, ” ഡ്യൂസെർടെക്നോളജീസിന്റെ സഹസ്ഥാപകനും സിഇഒയുമായക്രിസ് ലോറൻസ് പറയുന്നു.

“മൂല ഗെയിമിംഗ് ആപ്പുമായി സഹകരിക്കുന്നതിലുംഞങ്ങളുടെ ആരാധകർക്ക് തംബോല അനുഭവത്തിന്റെ ആവേശകരമായ അവസരംനൽകുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. നമ്മളെല്ലാവർക്കും സുപരിചിതമായ തംബോല /ബിങ്കോ കളി  കെ‌ബി‌എഫ്‌സിയോടൊപ്പംആസ്വദിക്കാൻ സാധിക്കുന്നതരത്തിൽകുടുംബങ്ങളേയും  സുഹൃത്തുക്കളെയും ഒരുമിച്ച്കൊണ്ടുവരാനുള്ള ക്ലബ്ബിന്റെ ശ്രമമാണ് ഈപങ്കാളിത്തം ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമനിഖിൽ ഭരദ്വാജ് പറയുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here