ലാ ലീഗയിൽ വിജയ കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മയ്യോർക്കയെ റയൽ പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ ലാ ലീഗയിൽ റയൽ ഒന്നാമതായിരീക്കുകയാണ്. ഇതോടെ കിരീടപ്പോരാട്ടം കടുക്കുകയാണ്.
ബ്രസീലിയൻ പ്രോഡിജി വിനീഷ്യസും ക്യാപ്റ്റൻ സെർജിയോ റാമോസുമാണ് ഗോളടിച്ചത്. കരിയറിൽ ഗോളുകളിൽ റാമോസിന്റെ ഏറ്റവും മികച്ച വർഷമാണ് ഇത്. സ്പെയിനിൽ ഏറ്റവും അധികം ഗോളടിക്കുന്ന പ്രതിരോധ താരം കൂടിയാണ് റാമോസ്. ലാ ലീഗയിൽ എസ്പാന്യോളിനെ ആണ് റയൽ നേരിടണ്ടത്.
-Advertisement-