മലബാറിലെ ഫുട്ബോൾ ആരാധകർക്ക് ഇത് ആഘോഷ രാവ്. ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട കോഴിക്കോട്ടേക്ക്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏക മലയാളി സാനിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരുന്നു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമക്കാൻ തീരുമാനിച്ചതായാണ് പുറത്ത് വരുന്ന റിപ്പൊർട്ടുകൾ. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് എത്രയും പെട്ടെന്ന് കോഴിക്കോടേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ഐഎസ്എല്ലിന് ഒരുക്കാൻ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം നവീകരിക്കും. ഐ എസ് എല്ലിനും എ എഫ് സി ലൈസൻസിനും അനുയോജ്യമായ രീതിയിൽ സ്റ്റേഡിയം പുതുക്കേണ്ടി വരും. ഇതിന് കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് കോർപ്പറേഷനും തമ്മിൽ ധാരണയായി. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരികയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ ഗോകുലത്തിന്റെ ഹോം സ്റ്റേഡിയമാണ് കോഴിക്കോട്. ബ്ലാസ്റ്റേഴ്സ് വന്നാലും ഗോകുലവും കോഴിക്കോട് തന്നെ തുടരും. കൊച്ചിയിൽ കഴിഞ്ഞ കുറച്ച് സീസണുകളിലായി കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞ് വരുന്നുണ്ട്. ഫുട്ബോളിന്റെ മക്കയായ മലബാറിൽ ബ്ലാസ്റ്റേഴ്സ് വരുന്നത് ഗാലറിയിലും ആവേശം കൂട്ടും.