കേരള ബ്ലാസ്റ്റേഴ്സിൽ വിദേശതാരം തിരിച്ചെത്തി

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ട്രാൻസ്ഫർ അപ്ഡേറ്റ്. മഞ്ഞപ്പടയുടെ
സ്ലൊവേനിയൻ സ്‌ട്രൈക്കർ മാതേജ് പോപ്ലാനിക്കിനെ അടുത്ത സീസണിൽ കൂടി ടീമിലുൾപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ്.

പുതുതായി നിയമിതനായ ഹെഡ് കോച്ച് കിബു വികുന ലഭ്യമായ കളിക്കാരുമായി ഒരു ഓൺലൈൻ ആമുഖ സെഷൻ നടത്തി. ഇതിൽ പോപ്ലാനിക്കും മുഴുവൻ സ്ക്വാഡും പങ്കെടുക്കുകയും ചെയ്തിരിരുന്നു.

ബ്ലാസ്റ്റേഴ്സുമായുള്ള നിലവിലെ കരാറിന് ഒരു വർഷം ശേഷിക്കുന്ന പോപ്ലാനിക് കഴിഞ്ഞ സീസണിൽ ഹംഗേറിയൻ ക്ലബ് കപോസ്വരി റാക്കോസിയിൽ വായ്പയ്ക്കായി ചെലവഴിച്ചു. വായ്പാ കാലയളവിൽ ആകെ ആറ് മത്സരങ്ങളിൽ ഒരു കളിയിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തത്.

കഴിഞ്ഞ സീസണിന് മുൻപ് വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിന് മഞ്ഞപ്പടയ്ക്ക് വേണ്ടി അധികം ചെയ്യാനായിരുന്നില്ല. ബ്ലാസ്റ്റേഴ്സിനായി കളിച്ച സീസണിൽ വെറും നാലു ഗോളുകൾ മാത്രമേ പൊപ്ലാനികിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ച് കൂടിയ പൊപ്ലാനികിന് ഇവിടെ ഒന്നും ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല.

26കാരനായ പൊപ്ലാനിക്‌ സ്ലൊവേനിയ ക്ലബായ ട്രിഗ്ലാവിനു വേണ്ടി രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ നേടിയിരുന്നു. താരത്തിന് ഇന്ത്യയിൽ തന്നെ തുടരണം എന്ന് ആഗ്രഹമുള്ളത് കൊണ്ട് ഇന്ത്യൻ ക്ലബുകളുടെ ഓഫറുകൾക്കായി ശ്രമിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് ലോണിൽ താരത്തെ ഹങ്കറിയിലേക്കയക്കുകയാണ് ചെയ്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here