കേരള ബ്ലാസ്റ്റേഴ്സ് ചുവക്കില്ല. കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനിരുന്ന സെർബിയൻ ഇന്വെസ്റ്റേഴ്സ് ഇപ്പോൾ പിൻമാറിയെന്നാണ് റിപ്പോർട്ടുകൾ. കൊച്ചിയിലെ മഞ്ഞപ്പട പൊളിച്ചടുക്കി സെർബിയൻ ടീം സ്ഥലം വിട്ടു എന്ന് വേണം കരുതാൻ. ബ്ലാസ്റ്റേഴ്സ് ടീമിനെ ഉടച്ച് വാർക്കുന്നു എന്ന പേരിൽ സൂപ്പർ താരങ്ങളെ പറഞ്ഞ് വിട്ടതിന് പിന്നാലെയാണ് സെർബിയൻ ഉടമകൾ സ്ഥലം കാലിയാക്കിയത്.
കഴിഞ്ഞ ജനുവരി മുതല്‍ സെര്‍ബിയന്‍ സംഘവുമായി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയായിരുന്നു. മുന്‍ കോച്ച് ഷറ്റോരിയെ പുറത്താക്കുന്നത് അടക്കമുളള കാര്യങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചില നിര്‍ണ്ണയക ഇടപെടലുകളും സെര്‍ബിയന്‍ സംഘം നടത്തിയിരുന്നു. പുറത്താക്കപ്പെട്ട ഡച്ച് പരിശീലകന്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.
പുതിയ ഉടമകൾ വന്നതാണ് താൻ കൊച്ചി വിടാൻ കാരണം എന്നായിരുന്നു ഷറ്റോരി പറഞ്ഞത്. ഇപ്പോഴത്തെ കേരള ബ്ലാസ്റ്റേഴ്സ് പ്രധാന ഉടമ ഹൈദരാബാദ് വ്യവസായി ആയ നിമഗദ പ്രസാദ് ആണ്. അദ്ദേഹം തന്റെ ഓഹരികൾ സെർബിയൻ വ്യവസായികൾക്ക് കൈമാറും എന്നായിരുന്നു പുതിയ വാർത്തകൾ. സെർബിയൻ ക്ലബായ എഫ് സി റാഡ്നികി നിസ് എന്ന ക്ലബാണ് ബ്ലാസ്റ്റേഴ്സിനായി രംഗത്തു വന്നത്. ഒപ്പം സെർബിയയിലെ വലിയ രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്ന് എന്ന് വാർത്ത്കൾ വന്നു. മുഖ്യമായും സെർബിയൻ എം പി ഇവിത്സ തേൻചോവിന്റെ നേതൃത്വത്തിലാണ് ഈ കൈമാറ്റം എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.