കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീം പരിശീലകൻ ക്ലബ്ബ് വിട്ടു. മഞ്ഞപ്പടയുടെ യുവ ടീമുകളുടെ പരിശീലകനായ ഷമീൽ ചെമ്പകത്താണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട വിവരം ഷമീൽ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചു. അവസാന മൂന്ന് വർഷമായി ഷമീൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകൻ ആയാണ് മൂന്ന് വർഷം മുമ്പ് ഷമീൽ എത്തിയത്.
അതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പരിശീലകനായി മാറി ഷമീൽ. ഫസ്റ്റ് ടീമിൽ അസിസ്റ്റന്റ് കോച്ചായും ഷമീൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസൻസായ എ എഫ് സി എ ലൈസൻസ് ഷമീൽ സ്വന്തമാക്കിയത്.
-Advertisement-