കേരള ബ്ലാസ്റ്റേഴ്സ് കൊറോണക്കാലത്ത് കേരളത്തിന് കൈത്താങ്ങായി. കൊറോണക്കെതിരായ പോരാട്ടത്തിൽ മുന്നിട്ടിറങ്ങിയീരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ ലോകരാജ്യങ്ങൾ കോവിഡ് 19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒന്നര ലക്ഷം ഹൈഡ്രോക്സിക്ലോറോകിൻ ടാബ്ലെറ്റ്സ് (HCQ) നൽകിയാണ് കേരളത്തെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സഹായിച്ചത്. ഇതിന് മുൻപ് ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോകിൻ സൾഫേറ്റ് ടാബ്ലെറ്റ്സ് ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.
ഇന്ന് മന്ത്രി ഇ പി ജയരാജനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഗുളികകൾ കൈമാറിയത്. ചങ്ക് പറിച്ച് കൊടുക്കുന്ന മലയാളികൾക്ക് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ സംഭാവനായായി ഈ സഹായഹസ്തം .
-Advertisement-