കേരള ബ്ലാസ്റ്റേഴ്സ് മരണമാസ്സ്, ഈസ്റ്റ് ബംഗാളിനെ മറികടന്ന് യുവതാരത്തെ റാഞ്ചി

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മരണമാസ്സായി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഇന്ത്യൻ യുവതാരത്തെ റാഞ്ചി. ഇന്ത്യൻ ആരോസിന്റെ മിഡ്ഫീൽഡർ ഗിവ്സൺ സിംഗുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കോണ്ട്രാക്റ്റിൽ എത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാൾ ഗിവ്സണെ റാഞ്ചും എന്നാണ് കരുതിയിരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ആണ് ഇപ്പോൾ യുവതാരം അംഗീകരിച്ചിരിക്കുന്നത്.

17കാരനായ താരത്തെ മൂന്ന് വർഷത്തെ കോണ്ട്രാക്റ്റിൽ സ്വന്തമാക്കാൻ ആണ് മഞ്ഞപ്പടയുടെ തീരുമാനം. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണിൽ ഇന്ത്യൻ ആരോസിന്റെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഗിവ്സണെ സൈൻ ചെയ്താലും അടുത്ത സീസണിൽ ആരോസിന് തന്നെ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നൽകിയേക്കും. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളുടെ മധ്യനിരയിലും ഗിവ്സൺ കളിച്ചിട്ടുണ്ട്. ഐ ലീഗിലെ താരത്തിന്റെ മികച്ച പ്രകടനം ശ്രദ്ധയിൽ പെട്ട പുതിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂനയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാൻ മുൻ കൈ എടുത്തത്.

-Advertisement-

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here