വെടിച്ചില്ല് ഗോളിൽ ഡെൽഹി ഡൈനാമോസിന് പൂനെക്കെതിരെ ലീഡ്. ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം മത്സരം ഫസ്റ്റ് ഹാഫ് തീരുമ്പോൾ ഡെൽഹി ഡൈനാമോസ് പൂനെ സിറ്റിക്ക് എതിരെ ഒരു ഗോളിന്റെ ലീഡ്. ആദ്യ പകുതിയുടെ അവസാനം ഒരു വെടിച്ചില്ല് ഗോളാണ് ഡെൽഹിയെ മുന്നിൽ എത്തിച്ചത്.
റാണ ഗരാമിയാണ് 35 യാർഡ് അകലെ നിന്നുള്ള ഷോട്ടിലൂടെ ഡെൽഹിക്കായി ഗോൾ നേടിയത്. റാണെ ഗരാമിക്ക് അരങ്ങേറ്റത്തിൽ തന്നെ കന്നി ഗോൾ നേടാൻ സാധിച്ചു.
മാർസലീനോയുടെ അഭാവത്തിൽ അൽഫാരോക്ക് പൂനക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാനും പറ്റിയില്ല. ഡെൽഹിയുടെ ബിക്രംജിതിന് പരിക്കേൽക്കുകയും ചെയ്തു. ബിക്രംജിത്തിന് പകരം വിനീത് റായ് പകരക്കാരനായി എത്തി.
-Advertisement-