മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീതും റിനോ ആന്റോയുടെയും ഈസ്റ്റ് ബംഗാളിലെത്തി. ഇരു താരങ്ങളും ക്ലബ്ബുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ട്രാൻസ്ഫർ തുകയൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബ്ലാസ്റ്റേഴ്സ് വിട്ട റിനോ ബെംഗളൂരു എഫ് സിയിലായിരുന്നു. അവസാന രണ്ടു സീസണിലായി റിനോ ബെംഗളൂരു എഫ് സിക്കായിയാണ് ഇറങ്ങിയത്. ബംഗാളിലേക്ക് ഇതാദ്യമായായിരിക്കില്ല റിനോ എത്തുന്നത്.
മുമ്പ് മോഹൻ ബഗാനു വേണ്ടി റിനോ കളിച്ചിട്ടുണ്ട്. ബെംഗളൂരു എഫ് സിക്ക് വേണ്ടി ആറ് സീസണുകളിൽ കളിച്ചിട്ടുള്ള റിനോ ആന്റോ ബിഎഫ്സിക്ക് ഒന്നിച്ച് അഞ്ചു കിരീടങ്ങൾ നേടിയിട്ടുണ്ട്. അതേ സമയം അരാധകരുമായി ഒടക്കി ബ്ലാസ്റ്റേഴ്സ് വിട്ട ആദ്യം ചെന്നൈയിൻ എഫ്സിയിലായിരുന്നു. പിന്നീട് ജെംഷദ്പൂർ എഫ്സിക്ക് വേണ്ടിയും സികെ വിനീത് കളിച്ചു. ഒരു ഘട്ടത്തിൽ ഗോകുലത്തിലൂടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊൽക്കത്തയിലേക്കാണ് വിനീത് പറന്നത്.