സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ സൂപ്പർ താരങ്ങളെ വിറ്റൊഴിവാക്കാൻ ഒരുങ്ങുന്നു. കൊറോണ ബാധയെ തുടർന്ന് ഫുട്ബോൾ മുടങ്ങിയതാണ് ഈ വമ്പൻ നഷ്ടം ബാഴ്സക്ക് വരുത്തിവെച്ചത്. നിലവിലെ നഷ്ടം 200 മില്ല്യൺ യൂറോയിൽ അധികമാണ്.
ഇതിന് പരിഹാരമായിട്ടാണ് താരങ്ങളെ വിറ്റൊഴിവാക്കാൻ ബാഴ്സ ശ്രമം തുടങ്ങിയത്. സെമെഡോ, റാക്കിറ്റിച്, വിദാൽ എന്നിവരെല്ലാം ക്ലബ്ബ് വിടും. പല യുവതാരങ്ങളെയും ലോണിൽ നൽകി പണം കണ്ടെത്താനും ബാഴ്സ തീരുമാനിക്കുന്നുണ്ട്. കൊറോണ വൈറസ് കെടുതി അതികഠിനമായ രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ.
-Advertisement-