കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്പാനിഷ് പ്രതിരോധ താരം തിരി വരുന്നു എന്നത് മഞ്ഞപ്പടയെ ആവേശത്തിലാക്കിയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ കരാർ ചർചകൾ തകരുകയും തിരിയുമായുള്ള ചർച്ചകൾ അവസാനിക്കുകയും ചെയ്തു. ഇതേ തുടർന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർ താരത്തെ അസഭ്യം പറഞ്ഞതായും ചതിയനെന്ന് വിളിച്ചതായിട്ടുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. തിരിക്ക് സോഷ്യൽ മീഡിയ അക്രമണം ഉണ്ടായതിന് പിന്നാലെ തന്നെ തെറി വിളിക്കുന്നവരും തന്നെ ചതിയനെന്നു വിളിക്കുന്നവരും ഒരു കാര്യം അറിയേണ്ടതുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സിൽ എന്ത് നടന്നാൽ അത് തന്റെ തീരുമാനം ആയിരുന്നില്ല തിരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
തിരിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ചെറിയ വിഭാഗം ആരാധകരുടെ കയ്യിൽ നിന്നും സംഭവിച്ച തെറ്റ് കാരണം മൊത്തം മഞ്ഞപ്പടക്കും പേരുദോഷം സംഭവിച്ചീരിക്കുകയാണിപ്പോൾ.
ജെംഷാദ്പൂരിന്റെ തിരി ഐഎസ്എല്ലിലെ മികച്ച ഡീഫന്റർമാരിൽ ഒരാളാണ്. സുശക്തമായ ടീമുമായി ഇറങ്ങാനായിരുന്നു അടുത്ത തവണ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. സ്പാനിഷ് താരമായ തിരി 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്.
ജംഷദ്പൂർ എഫ് സിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും.
ഡിഫൻഡറായ തിരി അവസാന മൂന്ന് സീസണിലും മൈനേഴ്സിന്റെ സുപ്രധാന താരമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 72 മത്സരങ്ങൾ താരം കളിച്ചു. 3 ഗോളുകൾ നേടിയിട്ടും ഉണ്ട്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.