കൊറോണക്കാലത്ത് ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി ഒരു ലൈവ് നടത്തിയതായിരുന്നു ഷൈജു ദാമോദരൻ. പ്രതീക്ഷിച്ചതിലും അധികം എന്റർടെയിൻമെന്റ് ആരാധകർക്ക് നൽകിയയിരുന്നു ലൈവ് അവസാനിച്ചത്. ലൈവിൽ അധിക സമയവും ഷൈജു ദാമോദരനെ ട്രോളിയാണ് മുൻ ബ്ലാസ്റ്റേഴ്സ് താരമായ സികെ വിനീത് സംസാരിച്ചത്. അതിനിടയ്ക്ക് മഞ്ഞപ്പടയ്ർ കുറിച്ച് പരാമർശിക്കാനും സികെ വിനീത് മറന്നില്ല. ഇന്ത്യയിലെ നമ്പൻ വൺ ആരാധക കൂട്ടായ്മ മഞ്ഞപ്പട അല്ലാ എന്നാണ് സികെ വിനീത് പറയുന്നത്.
സോഷ്യൽ മീഡിയയിലെ എണ്ണമല്ല ഗാലറിയിൽ എത്തുന്ന ആരാധകരുടെ എണ്ണമാണ് താൻ കണക്കിലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇതിനു മുൻപും താൻ പറഞ്ഞിട്ടുണ്ട് . അപ്പോൾ 2500ഓളം പേർ മാത്രമായിര്യ്ന്നു ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ ഗാലറിയിൽ എത്തിയിരിന്നിട്ടുണ്ടായത്. ഇന്ത്യയിൽ ഗാലറിയിൽ ഇതിലധികം ആളുകൾ ഉള്ള ഒട്ടേറെ സ്റ്റേഡിയങ്ങൾ ഉണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു.
പ്രീമിയർ ലീഗ് അടക്കമുള്ള ലീഗുകളുടെ കമന്ററികളിൽ കളിയുടെയും കളിക്കാരുടേയും പോസിറ്റീവ് വശം മാത്രമേ ഡിസ്കസ് ചെയ്യറുള്ളു. എന്നാൽ മലയാളം കമന്ററികളിൽ നെഗറ്റീവ് വശങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ എന്ന് വിനീത് പറഞ്ഞു. അതേ സമയം മലയാളം കമന്ററികളിൽ ഇതൊന്നുമല്ലെന്ന് പറയാൻ ഷൈജു ദാമോദരൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ താൻ മലയാളം കമന്ററി വെക്കാറില്ലെന്നും ഹോട്ട്സ്റ്റാറിലാണെങ്കിൽ പോലും മലയാളം വെക്കലല്ലില്ലെന്നും സികെ വിനീത് പറഞ്ഞു.
നെഗറ്റീബ് കമന്റിനെതിരെ പ്രശാന്ത് അടക്കമുള്ള താരങ്ങൾ ഷൈജു ദാമോദരനെ കാണുമ്പോൾ പറയണമെന്ന് പറഞ്ഞതായും സികെ വിനീത് പറഞ്ഞു. പ്രശാന്ത് നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ ഗ്രൗണ്ടിൽ നടക്കുന്നു എന്നത് ഷൈജു ദാമോദരന്റെ കുപ്രസിദ്ധമായ ഒരു കമന്റായിരുന്നു. ഏത് ചോദ്യം വന്നാലും വെട്ടിത്തുറന്ന് പറയാൻ തയ്യാറായിട്ടായിരുന്നു സികെ വിനീത് ഇൻസ്റ്റ ലൈവിൽ എത്തിയത്.