കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സികെ വിനീത് ഈസ്റ്റ് ബംഗാളിലേക്ക് പറക്കും. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പരിചയസമ്പന്നനായ സികെ വിനീതിനെ റാഞ്ചാനാണ് കൊൽക്കത്തൻ ക്ലബ്ബിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സ് വിട്ട സികെ ഇപ്പോൾ ജെംഷദ്പൂർ എഫ്സിയുടെ താരമായിരുന്നു.
ജംഷദ്പൂരിനായി 10 മത്സരങ്ങൾ കളിച്ച സി കെ ഒരു ഗോളും നേടിയിരുന്നു. മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുൻപ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്കോറർ വിനീത് ആയിര്യ്ന്നു.
-Advertisement-