സ്പാനിഷ് സൂപ്പർ താരം വരുമോ ? പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ബ്ലാസ്റ്റേഴ്സ് ആരാധ്കാർക്ക് സന്തോഷ വാർത്ത. ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ബഗാന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഹൊസെബ ബയ്റ്റിയ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു. കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാനില്‍ കോച്ച് വിക്കുനയുടെ ഗെയിം പ്ലാനിലെ പ്രധാനിയായിരുന്നു ബയറ്റിയ.

വിക്കുനയ്‌ക്കൊപ്പം ബയ്റ്റിയ, ഫ്രാന്‍ ഗോണ്‍സാലസ്, ബാബ ദിയവാറ എന്നിവരാണ് കൊല്‍ക്കത്ത ക്ലബില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നത്. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബയ്റ്റിയ ബഗാന്‍ വിടുന്നതായി വ്യക്തമാക്കിയത്. എന്നാൽ താൻ ഏത് ക്ലബ്ബിലേക്കാണ് പോകുന്നതെന്ന് വ്യക്തമാക്കിയില്ലെങ്കിലും ബ്ലാസ്റ്റേഴ്സിലേക്ക് ആകുമെന്ന് സൂചനകളുണ്ട്.

റയല്‍ സോസീഡാഡിന്റെ യൂത്ത് ടീമിലൂടെ കളിയാരംഭിച്ച 29കാരനായ താരം റയല്‍ സോസീഡാഡിന്റെ ബി ടീമിന് വേണ്ടി 92 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.2019ല്‍ മോഹന്‍ബഗാനില്‍ എത്തുന്നതിന് മുമ്പ് ഇറന്‍ ആസ്ഥാനമായ റിയല്‍ യൂണിയന്‍ ക്ലബിലായിരുന്നു. ബഗാനു വേണ്ടി 16 മത്സരങ്ങള്‍ കളിച്ചു. നാലു ഗോളും നേടി.

കഴിഞ്ഞ സീസണില്‍ ശരാശരി മാത്രമായ ബ്ലാസ്റ്റേഴ്‌സിന്റെ ക്രിയേറ്റീവ് മിഡ്ഫീല്‍ഡിലേക്ക് ഇനി ആരെല്ലാം വരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബെയ്റ്റിയയുടെ റോള്‍. ഷെട്ടോരിയുടെ പോലെ തന്നെ പൊസഷന്‍ ഫുട്‌ബോളിന്റെ വക്താവാണ് വിക്കുനയും. അതു കൊണ്ടു തന്നെ ബഗാനു വേണ്ടി ഡീപര്‍ റോളുകളിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും തിളങ്ങിയ ബെയ്റ്റിയ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചേക്കും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here