മഞ്ഞപ്പടയുടെ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് മലയാളികളുടെ സ്വന്തം മോഹൻ ലാൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ മഞ്ഞപ്പടയുടെ ആദ്യ ഹോം മാച്ചാണ് കൊച്ചിയിലെ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് അഞ്ചാം തീയ്യതി നടക്കുന്നത്. കൊച്ചിയെ മഞ്ഞക്കടലാക്കാൻ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയാണ് മലയാളത്തിന്റെ മഹാ നടൻ. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ.
മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത വണ്ണം കടുത്ത ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റെ ഊർജം. കൊച്ചിയെ മഞ്ഞക്കടലാക്കി ആദ്യ വിജയം പിടിച്ചെടുക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. കഴിഞ്ഞ സീസണ് വരെ ടീമിന്റെ സഹഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ . അദ്ദേഹത്തിന് പകരക്കാരന് കൂടിയായാണ് മോഹന്‍ലാല്‍ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് അംബാസിഡറായി എത്തിയത്.