കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, വിദേശ താരം ക്ലബ്ബ് വിടുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മെസ്സി ബൗളി പുറത്തേക്ക്. ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സും മെസിയും തമ്മിലുള്ള കരാർ ചർച്ചകൾ ഫലം കണ്ടെത്താതെ പിരിയുകയാണുണ്ടായത്. പ്രതിഫലത്തെ കുറിച്ചുള്ള തർക്കങ്ങളാണ് പുതിയ കോണ്ട്രാക്റ്റ് മെസിക്ക് ലഭിക്കാതീരിക്കാൻ കാരണം.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിൽ നിന്നുമെത്തിയ ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിയുടെ പിറകേ അദ്ദേഹം കൊണ്ട് വന്ന മെസിയും ഒഗ്ബചെയും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾ ആണുണ്ടായത്. എന്നാൽ ഒഗ്ബചെയും സ്പാനിഷ് താരമായ സിഡോഞ്ചയുമായുള്ള കരാറുകളിൽ മാനെജ്മെന്റ് ഫൈനൽ ഡിസിഷനിലേക്കെതിയിട്ടുണ്ട്.

ഇരു താരങ്ങളും ക്ലബ്ബിൽ തുടരുമെന്നതുറപ്പാണ്. മെസിയുടെ കാര്യത്തിൽ മാത്രമാണ് കരാർ ഫൈനലൈസ് ചെയ്യാൻ പറ്റാതിരുന്നത്. പുതിയ പരിശീലകനായ കിബു വികൂനക്ക് മറ്റ് വിദേശ താരങ്ങളെ ടീമിലെത്തിക്കാനാണ് താത്പര്യം. ഐ ലീഗിൽ മോഹൻ ബഗാനോടൊപ്പം കപ്പുയർത്ഥിയ താരങ്ങളെ കൊച്ചിയിൽ എത്തിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചും കഴിഞ്ജു.

ഒഗ്ബെചെയുടെ സ്ട്രൈക്കിംഗ് പാട്ണർ ആയ മെസ്സിയേയും കൊച്ചിയിൽ എത്തിച്ചത് ഷറ്റോരിയാണ്. ആരാധകർ അടക്കം കുറ്റപ്പെടുത്തിയപ്പോൾ മെസ്സിയിൽ പൂർണ വിശ്വാസം അർപ്പിച്ചത് ഷറ്റോരി മാത്രമായിരുന്നു.

ഒടുവിൽ എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണിൽ മെസ്സി സംഭാവന ചെയ്തു. 2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്നി മെസ്സി.
2013ൽ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ ക്ലബ്ബ് കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here