” കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാം നൽകി, ആരാധകർക്ക് നന്ദി “

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ശേഷം ഷറ്റോരിയുടെ ഔദ്യോഗികപ്രതികരണം പുറത്ത് വന്നിരുന്നു. ​തനിക്ക് നൽകിയ പിന്തുണക്ക് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി പറഞ്ഞു മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോറി. കേരള ബ്ലാസ്റ്റേഴ്സിന് താൻ തന്റെ എല്ലാം നൽകിയിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സിൽ നല്ല അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെക്കാൻ ആയി എന്നും ഷറ്റോരി അഭിമാനത്തോടെ കൂട്ടിച്ചേർത്തു.

“പിന്തുണച്ചതിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് എനിക്ക് നന്ദി പറയണം. ഞാൻ എന്റെ എല്ലാം നൽകി, ആക്രമണ ഫുട്ബോളും, ഫലവും കൊണ്ട് വരാൻ ശ്രമിച്ചു. ഭാവിയിലേക്ക് ആശംസകൾ, നിങ്ങൾ എന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടാവും. സ്പെഷ്യൽ ആരാധകരുള്ള ഒരു സ്പെഷ്യൽ ക്ലബ്,” ഷറ്റോറി ട്വിറ്ററിൽ കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന് എവിടെയും ലഭിക്കാത്ത തരത്തിൽ ഉള്ള മികച്ച ആരാധകർ ആണ് ഉള്ളത് എന്നും ഷറ്റോരി പറഞ്ഞു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്ന ഷറ്റോറിക്ക് ടീമിനെ പ്ലേഓഫിലേക്ക് നയിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കുകൾ ഏറെ അലട്ടിയ സീസണിൽ ഫലങ്ങൾ ബ്ലാസ്റ്റേഴ്സിന് അനുകൂലമായിരുന്നില്ലെങ്കിലും, ഫുട്ബോൾ ശൈലിക്ക് ഏറെ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്.

മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ച കിബു വികുനയാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. വികൂനക്ക് എല്ലാ ആശംസകളും നേർന്നിട്ടാണ് മഞ്ഞപ്പടയുടെ ഷറ്റോരി ആശാൻ വിട വാങ്ങിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here