കേരള ബ്ലാസ്റ്റേഴ്സിൽ ഇവർ തന്ത്രങ്ങൾ മെനയും.
ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനൊപ്പം കോച്ചിങ് സ്റ്റാഫിനും നിർണ്ണായക പങ്കു വഹിക്കാനാണിവർ കൊച്ചിയിലെത്തിയത്. മികച്ച കരിയർ റെക്കോർഡ് ഉള്ള കോച്ചിങ് സ്റ്റാഫുകളെ തന്നെയാണ് മുഖ്യ പരിശീലകൻ കിബുവിനൊപ്പം പ്രവർത്തിക്കാൻ മഞ്ഞപ്പട എത്തിച്ചിരിക്കുന്നത്. തോമസ് ഷോർസ്, ഡേവിഡ് ഒചോവ, പൗളിയുസ് റഗുസ്കാസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്.
- തോമസ് ഷോർസ്
കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച്. UEFA യുടെ A -ലൈസൻസും A -എലൈറ്റ് ലൈസൻസും നേടിയ പരിശീലകൻ ആണ് ഷോർസ്. പോളണ്ടിലെ വിസ്ല പ്ലോക്ക് എസ് എയിലും ലിത്വാനിയയിലെ എഫ് കെ ട്രകായിലും കിബുവിന്റെ കീഴിൽ സഹ പരിശീലകൻ ആയിരുന്നു ഷോർസ്.
പോർച്ചുഗൽ, നെതർലാൻഡ്, ലിത്വാനിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായി നിരവധി വർഷത്തെ പരിചയമുള്ള പരിശീലകൻ ആണ് ഷോർസ്.
വിഖ്യാത ക്ലബ് സ്പോർട്ടിങ് ക്ലബ്ബിന്റെ അക്കാഡമി പരിശീലകൻ ആയിരുന്നു ഷോർസ് എന്ന കാര്യം.
സ്പോർട്സ് മാനേജ്‌മെന്റിൽ മാസ്റ്റർ ബിരുദം ഉള്ള പരിശീലകൻ കൂടിയാണ് ഷോർസ്. യൂറോപ്പിലെ പ്രമുഖ ക്ലബുകളായ സതാംപ്ടൺ, ബെൻഫിക്ക,വോൾഫ്സ്ബെർഗ്, സ്പോർട്ടിങ് ക്ലബ് തുടങ്ങിയ ക്ലബുക്കുകളിൽ നിന്നും കോച്ചിങ് ട്രെയിനിങ് നേടിയ പരിശീലകൻ കൂടിയാണ് ഷോർസ്.
മോഹൻ ബഗാനിലും ഇദ്ദേഹം കിബുവിന്റെ കീഴിൽ സഹ പരിശീലകൻ ആയിരുന്നു.
- പോളിയസ് രഗോസ്കസ്
ഫിസിക്കൽ ട്രെയ്നറാണിദ്ദേഹം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ഏറ്റവും കൂടുതൽ ബാധിച്ചത് താരങ്ങളുടെ പരിക്കായിരുന്നു.
താരങ്ങളുടെ ഫിറ്റ്നസ്സ് ലെവലും കടുത്ത പരിശീലന മുറകളും എല്ലാം ഇതിനു കാരണമാകുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റവും ബാധിച്ചത് ഒരു ഫിറ്റ്നസ് ട്രെയ്നറുടെ അഭാവം തന്നെയായിരുന്നു. ഇതിനൊരു പരിഹാരമാണ് ഇദ്ദേഹത്തിന്റെ വരവ്. കഴിഞ്ഞ സീസണിൽ എന്നല്ല പല സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് ഒരു ഫിറ്റ്നസ് ട്രെയ്നർ ഇല്ലായിരുന്നു.
വരുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് പരിശീലകൻ കിബു വിചുനയോടൊപ്പം പോളിയസ് രഗോസ്കസ് എന്ന ലിത്വാനിയൻ ഫിസിക്കൽ ട്രെയ്നർ കൂടി ഉണ്ടാകും.
മോഹൻ ബഗാനിൽ ഈ സീസണിന്റെ രണ്ടാം പകുതിയിൽ ആണ് പോളിയസ് റഗോസ്കസ് എന്ന ലിത്വാനിയൻ ഫിസിക്കൽ ട്രെയ്നർ എത്തുന്നത്.
കിബു വിചുനയോടൊപ്പവും അല്ലാതെയും നിരവധി യൂറോപ്യൻ ലീഗ് ക്ലബുകളിൽ പ്രവർത്തിച്ചു പരിചയമുള്ള പോളിയസ് റഗോസ്കസ് സ്പോർട്സ് സയൻസിൽ മാസ്റ്റർ ബിരുദമുള്ള ആൾ ആണ്. പല ടീമുകളിലും സ്ട്രെങ്ത് & കണ്ടിഷനിംഗ് കോച്ച് ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഐ ലീഗിൽ അവസാന മത്സരങ്ങളിൽ അവസാന മിനിറ്റുകളിൽ മോഹൻ ബഗാൻ നേടിയ 7 ഗോളുകൾക്ക് ഇദ്ദേഹത്തിന്റെ കൂടി സംഭാവന ഉണ്ടെന്ന കാര്യത്തിൽ സംശയം ഇല്ല. 29 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം.
- ഡേവിഡ് ഒച്ചോവ
ബ്ലാസ്റ്റേഴ്സിന്റെ ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ചാണ്. ഒരുപക്ഷെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഒരു ടീം ഒരു ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ചിനെ നിയമിക്കുന്നത്.യൂറോപ്യൻ ഫുട്ബാളിൽ ഒക്കെ നിശ്ചയമായും എല്ലാ ടീമിനും ഒരു ടാക്ടിക്കൽ & അനലറ്റിക്കൽ കോച്ച് ഉണ്ടാകും.കളിക്കാരുടെ കുറവുകൾ കണ്ടെത്തുന്നതിനും ഉപദേശങ്ങൾ നൽകി ആ കുറവുകൾ നികത്തുന്നതിനും ഇങ്ങനൊരു നിയമനം തീർച്ചയായും സഹായകമാകും.