സൂപ്പർ കപ്പ് ജേതാക്കളായ ബെംഗളൂരു എഫ് സിയെ കൊറിയൻ മോട്ടോർ ഭീമന്മാരായ കിയാ മോട്ടോർസ് സ്പോൺസർ ചെയ്യും. ജെ.എസ്.ഡബ്ലു ആയിരുന്നു ഇത്രയും കാലം ബെംഗളൂരു എഫ്.സിയുടെ സ്‌പോൺസർമാർ.
ജെ.എസ്.ഡബ്ലു തന്നെയാണ് ബെംഗളൂരു എഫ് സിയുടെ ഉടമകളും. എന്നാൽ ഇത് ആദ്യമായാണ് പുറത്തുള്ള ഒരു കമ്പനിക്ക് ബെംഗളൂരു എഫ് സി സ്പോൺസർഷിപ് നൽകുന്നത്.
ബെംഗളൂരു എഫ്.സി കഴിഞ്ഞ വർഷമാണ് ഐ.എസ്.എല്ലിൽ എത്തിയത്. കഴിഞ്ഞ വർഷം ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ബെംഗളൂരു ഐ.എസ്.എൽ ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ ചെന്നൈയിനോട് തോൽക്കുകയായിരുന്നു.
2013ൽ തുടങ്ങിയ ക്ലബ് രണ്ടു ലീഗ് കിരീടങ്ങളും രണ്ട് ഫെഡറേഷൻ കപ്പും ഒരു സൂപ്പർ കപ്പും നേടിയിട്ടുണ്ട്.
-Advertisement-