കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം കൊച്ചി വിട്ടു, ഇനി കളി ബെംഗളൂരുവിൽ

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം ക്ലബ്ബ് വിട്ടു. കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസൺ പകുതിക്ക് വച്ച് വന്ന സെന്റർ ബാക്ക് ദ്രോബറോവ് കൊച്ചി വിടും. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വൈരികൾ കൂടിയായ ബെംഗളൂരു എഫ് സിയാണ് ദ്രോബരോവിനായി രംഗത്തുള്ളത്. മാസെഡോണിയൻ ഡൈനാമൈറ്റ് വ്ലാറ്റ്കോ ദ്രോബറോവും ബെംഗളൂരുവും ചർച്ചകൾ സജീവമാണ്. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ 13 മത്സരങ്ങൾ ദ്രോബരോവ് ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനയി ബെംഗളൂരു എതിരെയാണ് ദ്രോബറോവ് അരങ്ങേറിയത്.
ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളും താരം നേടിയിരുന്നു. വർഷങ്ങളുടെ കരുത്തുമായാണ് വ്ലാറ്റ്കോ ദ്രോബറോവ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 27 കാരനായ മാസഡോണിയൻ താരം സൗദിയിലും മെക്സിക്കോയിലും സൈപ്രസിലും കളിച്ചിട്ടുണ്ട്. മികച്ച ഡിഫെൻസീവ് മിഡ്ഫീൽഡർ കുടിയാണ് ദ്രോബറോവ്. ഈ സീസണിൽ ഏറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ജൈറോ അടക്കമുള്ള വിദേശ സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചിരുന്നത്. എങ്കിലും പരിക്ക് വില്ലനാവുകയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here