ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പെട്ട സന്ദേശ് ജിങ്കന്റെ ഐ എസ് എൽ ടീം ഓഫ് ദ് സീസൺ പുറത്ത് വിട്ടു.കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നായകന് ഈ സീസണിൽ പരിക്ക് കാരണം കളത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ പൂർണമായും ഫിറ്റ്നസിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ് താരം.
ജിങ്കന്റെ ഐ എസ് എൽ ടീം ഓഫ് ദി സീസണിൽ ഇടം പിടിച്ചത് രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളാണ്. മഞ്ഞപ്പടയുടെ പ്രതിരോധ നിരയിൽ കരുത്ത് കാണിച്ച ജെസ്സലും, കൊമ്പന്മാരുടെ അക്രമണത്തിന്റെ കുന്തമുന – മലയാളീകളുടെ ക്യാപ്റ്റൻ ഓഗ്ബെചെയുമാണ് ജിങ്കന്റെ ടീമിൽ ഇടം നേടിയത്.
ജിങ്കന്റെ ടീമിൽ ഗോൾ വലകാക്കുന്നത് മുംബൈയുടെ ഗോൾകീപ്പർ അമരീന്ദർ സിങാണ്. റൈറ്റ്-ബാക്ക് സ്ഥാനത്ത് എ ടി കെയുടെ പ്രബീർ ദാസാണ്. ലെഫ്റ്റ്-ബാക്കായി ബ്ലാസ്റ്റേഴ്സിന്റെ ജെസ്സൽ എത്തി. സെൻട്രൽ ഡിഫൻസിൽ, ബെംഗളൂരു എഫ്സി താരമായ ജുവാനനും, എ ടി കെയുടെ യുവതാരം പ്രീതം കോട്ടലുമാണ്.
ഡിഫെൻസിവ് മിഡ്ഫീൽഡറുമാരായി എഫ്സി ഗോവൻ അഹമ്മദ് ജഹൌനും, മുംബൈ സിറ്റിയുടെ റൗളിന് ബോർജസും ഡിങ്കന്റെ ടീമിലെത്തി.
അറ്റാക്കിങ് മധ്യനിരയിൽ ജിങ്കൻ എഫ്സി ഗോവൻ താരം ബൗമസിനേയും, ദേശിയ ടീം നായകൻ സുനിൽ ഛേത്രിയേയും, എ ടി കെയുടെ റോയ് കൃഷ്ണയും എത്തിച്ചു. ടീമിലെ ഏക സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സ് നായകൻ ഓഗ്ബെചെയേയും എത്തിച്ചു.