കേരള ബ്ലാസ്റ്റേഴ്സ് കാത്തിരിക്കുന്ന ട്വിറ്റർ പോരാട്ടത്തിന്റെ നാലാം റൗണ്ടിലേക്ക് മഞ്ഞപ്പട കടന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കനക്കും, ഗലറ്റസറെ ചെറിയ മീനല്ല. യൂറോപ്പ്യൻ ഫുട്ബോളിലെ ഖലീഫമാരാണ് ഗലറ്റസറെ. ടർക്കിഷ് ഫുട്ബോളിന്റെ യശസ്സ് യൂറോപ്പിലൊട്ടാകെ എത്തിച്ചത് ഗലറ്റസറെയാണ്. ഇന്തോനേഷ്യൻ ക്ലബ്ബ് പെർസിബിനെ തകർത്ത കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ടർക്കിഷ് സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ഗലറ്റസറായ്.
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടർക്കിഷ് ചാമ്പ്യന്മാരാണ് ഗലറ്റസരായ്. യൂറോപ്യൻ ഫുട്ബോളിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാൻ സാധിച്ച ടീമാണ് ഗലറ്റസരായ്. യുവേഫ കപ്പും യുവേഫ സൂപ്പർ കപ്പും നേടിയ ഏക തുർക്കി ക്ലബ്ബാണ് ഗലറ്റസറെ. 22 തവണ കിരിടം നേടിയ ഗലറ്റസരായ് ചെറിയ മീനല്ല. വിമാനത്തവളത്തിലെത്തിയ ഫാൽക്കാവോയെ സ്വീകരിക്കാൻ എത്തിയ ആരാധകരുടെ വീഡിയോ കണ്ടാലറിയാം ടർക്കിഷ് ചാമ്പ്യന്മാരുടെ റേഞ്ച്.
എങ്കിലും ചങ്ക് പറിച്ച് കൊടുക്കുന്ന ആരാധകരുള്ള ബ്ലാസ്റ്റേഴ്സിന് മികച്ച എതിരാളികൾ തന്ന്ര്യാണവർ. കഴിഞ്ഞ തവണ ഇന്തോനേഷ്യൻ ടീമിനെ ആണ് നേരിടുകയാണെങ്കിൽ ഇത്തവണ നേരിടേണ്ടത് തുർക്കിയെയാണ്. 9.2 മില്ല്യൺ ഫോള്ളോവേഴ്സാണ് ഗലറ്റസരായ്ക്ക് ട്വിറ്ററിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 1.8 മില്ല്യൺ ഫോള്ളോവ്വ്വ്ഴ്സ് മാത്രമാണുള്ളത്. ഇതിനു പുറമേ പെർസിബ് ആരാധകരുടെ ക്രോസ് വോട്ടിംഗും ഉറപ്പാണ്. അവരിപ്പോൾ തന്നെ വെല്ലുവിളികൾ തുടങ്ങിക്കഴിഞ്ഞു.