കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൈബർ അറ്റാക്കുമായി ഇന്തോനേഷ്യൻ ആരാധകർ. ട്വിറ്റർ പോളിൽ ബ്ലാസ്റ്റേഴ്സിനോട് തോറ്റ കലി അടങ്ങാതെ സൈബർ അറ്റാക്കിന് ഇറങ്ങിയിരിക്കുകയാണ് പെർസിബിന്റെ ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടേയും സമൂഹമാധ്യമ പേജുകളെയാണ് പെർസിബ് ഫാൻസ് അക്രമിക്കുന്നത്. മഞ്ഞപ്പടയുടെ ഇന്റസ്റ്റഗ്രാം അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പെർസിബ് ഫാൻസ് പൂട്ടിച്ചു. സോഷ്യൽ മീഡിയയിലെ പൊങ്കാലക്ക് പുറമേയാണ് പേജുകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പേജുകൾക്ക് പുറമേ മറ്റ് ഇന്ത്യൻ ക്ലബ്ബ് പേജുകളും പെർസിബ് ആരാധകർ അക്രമിക്കുന്നുണ്ട്. ഐഎസ്എൽ ട്രോൾ പേജടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ പേജുകൾക്കും പണികിട്ടി. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പേജുകളും അക്രമണം നേരിടുകയാണ്. പല പേജുകളും എഫ്ബിയിൽ അൺപബ്ലിഷ് ചെയ്തിട്ടാണ് ഇപ്പോൾ രക്ഷതേടിയിരിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ല് അർഥവത്താക്കുകയാണ് ഇന്തോനേഷ്യൻ ആരാധകർ.