കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതിയൊരു ചാലഞ്ച് വന്നിരുന്നു. ലോകത്തിന്റെ ഏത് കോണിൽ ബ്ലാസ്റ്റേഴ്സിന്റെ കളി നടക്കുകയാണെങ്കിലും, അവിടെ പിന്തുണക്കാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഉണ്ടാവാറുണ്ട്. ലോക്ക്ഡൗൺ കാലത്ത് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരു ട്വിറ്റർ പോളാണ് നടക്കുന്നത്.
സോഷ്യൽ മീഡിയ റിസർച്ച് കമ്പനിയായ സാൻ ബാസ് മീഡിയ നടത്തുന്ന പോളിന്റെ മൂന്നാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത് ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പെർസിബ് ബാങ്ഡങിനോടാണ്. ഇരു ടീമുകളും കട്ടക്ക് കട്ടക്കാണ് വോട്ടിംഗ് ശതമാനത്തിൽ ഇപ്പോൾ നിൽക്കുന്നത്. രണ്ട് ലക്ഷത്തി എഴുപത്തി എട്ടായിരത്തിൽ അധികം വോട്ട് രേഖപ്പെടുത്തിയ പോളിൽ 51% ശതമാനം വോട്ട് ബ്ലാസ്റ്റേഴ്സ് നേടി. ഒന്നര ലക്ഷത്തിലേറെ വോട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. എങ്കിലും ജയിക്കാൻ ഇനിയും ഏറെ വോട്ടുകൾ കേരള ബ്ലാസ്റ്റേഴ്സിന് വേണം. ഇന്തോനേഷ്യൻ ക്ലബ്ബിനായി വൻ തോതിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. 2% വോട്ടിന്റെ ലീഡ് ഏത് നിമിഷവും നഷ്ടമാവാം.
Kerala blassters