കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിച്ച് ഇന്തോനേഷ്യൻ ക്ലബ്ബ് പെർസിബ് ബാങ്ഡങ്. ലോക്ക്ഡൗൺ കാലത്ത് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരു ട്വിറ്റർ പോൾ നടക്കുന്നുണ്ട്. ഇപ്പോൾ വോട്ടിംഗ് പുരോഗമിക്കുകയാണ്. മൂന്നാം റൗണ്ടിൽ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത് ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പെർസിബ് ബാങ്ഡങിനോടാണ്.
അതേ സമയം സമൂഹ മാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെ അപമാനിക്കുകയാണ് പെർസിബ് ആരാധകർ. ഈ പോൾ ട്വിറ്റിന്റെ താഴെ തന്നെ ഒട്ടനവധി കമന്റുമായി പെർസിബ് ആരാധകർ എത്തി. അതിന് പുറമേ ട്വിറ്ററിലും ബ്ലാസ്റ്റേഴ്സിനെതിരെ അവർ ക്യാമ്പയിൻ തുടങ്ങീട്ടുണ്ട്. പെർസിബ് ഇന്തോനേഷ്യയിൽ തന്നെ എറ്റവും അധികം ആരാധകർ ഉള്ള ക്ലബ്ബാണ്.
രണ്ട് തവണ ഇന്തോനേഷ്യൻ ചാമ്പ്യന്മാരാണ് പെർസിബ്. 2014ൽ ആണ് അവർ അവസാനമായി കിരീടം നേടിയത്. ജയിക്കാനായി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒട്ടേറെ വോട്ട് വേണം. മൂന്ന് ശതമാനത്തിന്റെ ലീഡ് ഇപ്പോൾ പെർസിബിനുണ്ട്. ബ്ലാസ്റ്റേഴ്സിന് ഇതുവരെ വിജയമുറപ്പിക്കാനായിട്ടില്ല. ഒന്നരലക്ഷത്തിലേറെ വോട്ടിപ്പോൾ വന്നു കഴിഞ്ഞു.