കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും കേരള ബ്ലാസ്റ്റേഴ്സിനോടും അതിന്റെ ആരാധകരോടും കൊച്ചിയോടുമുള്ള സ്നേഹം വീണ്ടും പുറത്തു കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരം കെവിൻ ബെൽഫോർട്ട്. ഇത്തവണ ബെൽഫോർട്ട് തന്റെ കേരള ബ്ലാസ്റ്റേഴ്‌സ് സ്നേഹം കാണിച്ചിരിക്കുന്നത് ഡേവിഡ് ജെയിംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റ് ചെയ്താണ്.
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തിയ ഗ്രൗണ്ടിന്റെ ഫോട്ടോ ഡേവിഡ് ജെയിംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ബെൽഫോർട്ട് തന്റെ വീടാണ് ഇത് എന്ന് പറഞ്ഞ് കമന്റ് ഇട്ടത്.
ഇതിനെല്ലാം പുറമെ കഴിഞ്ഞു കുറച്ചു ദിവസങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട 3 ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ജാംഷഡ്‌പൂർ എഫ്.സിക്ക് കളിച്ച സമയത്ത് കൊച്ചിയിൽ വന്നപ്പോഴും ബെൽഫോർട്ട് തന്റെ ഉള്ളിലെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രേമം പുറത്തുകാണിച്ചിരുന്നു.