ബാഴ്സലോണയിൽ ആദ്യം ശമ്പളം കുറക്കാൻ സമ്മതിച്ചത് ലയണൽ മെസ്സി ആണെന്ന് ബാഴ്സലോണയുടെ പ്രസിഡന്റ് ബാർതൊമിയു. ബാഴ്സലോണ താരങ്ങൾ അവരുടെ വേതനത്തിന്റെ 72% കുറയ്ക്കാൻ തയ്യാറായതായി വാർത്തകൾ വന്നിരുന്നു. കൊറോണക്കാലത്ത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് ബാഴ്സ പോവുന്നത്.
അതുകൊണ്ട് തന്നെ താരങ്ങൾ ശമ്പളം കുറക്കാൻ തീരുമാനിച്ചത് ആശ്വാസമാകും. 271 മില്ല്യൺ യൂറോയോളമാണ് ബാഴ്സയുടെ നിലവിലെ ബാധ്യത. താരങ്ങൾ ശമ്പളം വെട്ടിക്കുറച്ചത് ബാഴ്സക്ക് ആശ്വാസമായിരുന്നു. മെസ്സി തന്നെ ആദ്യം ശമ്പളം കുറയ്ക്കാൻ സമ്മതിച്ചതിനാൽ താരങ്ങളിൽ നിന്നും എതിർപ്പ് കുറയുകയായിരുന്നു. ഇതു കൊണ്ട് തന്നെയാണ് മെസ്സിയെ പ്രശംസിച്ച് ബാഴ്സലോണ പ്രസിഡന്റ് രംഗത്ത് വന്നതും.
-Advertisement-