ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം. കാമറൂണിയൻ വെടിക്കെട്ട് സൂപ്പർ സ്റ്റാർ മെസ്സി ബൗളീ കൊച്ചിയിൽ തുടരും. പുതിയ കോച്ചിന്റെ വരവോട് കൂടെ മെസ്സി ക്ലബ്ബ് വിടും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് മെസ്സി കൊച്ചിയിൽ തുടരും. ഷറ്റോരി മറ്റ് ഐഎസ്എൽ ക്ലബിലും പൊയതിന് പിന്നാലെ ഒഗ്നെചെയും മെസ്സിയും പോയേക്കുമെന്ന് ആദ്യം റിപ്പോർട്ട് വന്നു. എന്നാൽ ഒഗ്ബചെയെയും മെസ്സിയെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തി. പുതിയ പരിശീലകനായ കിബു വികൂനയ്ക്ക് ആവശ്യമുള്ള വിദേശ താരങ്ങളാകും ബാക്കിയുള്ള ഫോറിൻ പ്ലെയർ സ്ലോട്ടുകളൊൽ നിറയുക.
2013, 2017, 2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്നി മെസ്സി.
2013ൽ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ ക്ലബ്ബ് കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോൻ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.
ഒഗ്ബെചെയുടെ സ്ട്രൈക്കിംഗ് പാട്ണർ ആയ മെസ്സിയേയും കൊച്ചിയിൽ എത്തിച്ചത് ഷറ്റോരിയാണ്. ആരാധകർ അടക്കം കുറ്റപ്പെടുത്തിയപ്പോൾ മെസ്സിയിൽ പൂർണ വിശ്വാസം അർപ്പിച്ചത് ഷറ്റോരി മാത്രമായിരുന്നു.
ഒടുവിൽ എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണിൽ മെസ്സി സംഭാവന ചെയ്തു. ഷറ്റോരിക്ക് ഒപ്പം മെസ്സിയും ക്ലബ് വിടുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സിന് തീരാ നഷ്ടമായേനെ.