കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ഞെട്ടിക്കുന്ന വാർത്ത. മലയാളികളുടെ സ്വന്തം മെസ്യൂട്ട് ഓസിൽ സഹൽ അബ്ദുൾ സമദിനെ റാഞ്ചാൻ ക്ലബ്ബുകൾ വട്ടമിട്ടു പറക്കുന്നു. ഈ ഇന്ത്യൻ യുവതാരത്തിന്റെ വെടിക്കെട്ട് പ്രകടനം കണ്ട് പിന്നാലെ കൂടിയത് അറേബ്യൻ ടീമുകളാണ്. സഹലിനെ യുഎഇ ഫസ്റ്റ് ഡിവിഷൻ ടീമുകളാണ് ലക്ഷ്യം വെക്കുന്നത്. സ്വപ്നതുല്യമായ ഓഫറുമായി താരത്തെ തിരികെ എത്തിക്കാനാണ് യുഎഇ ടീമുകളുടെ ലക്ഷ്യം. കഴിഞ്ഞ സീസണിൽ ഷറ്റോരുക്ക് കീഴിൽ സഹല്ലിന് അവസരങ്ങൾ കുറവായിരുന്നു. എപ്പൊ സഹലിനെ കളിപ്പിക്കും എന്നതായിരുന്നു സീസൺ തുടക്കം മുതൽ ആരാധകർ ഉന്നയിച്ച ചോദ്യ്ം. എന്നാൽ സഹൽ ആദ്യ ഇലവനിൽ എത്താൻ കുറച്ച് സമയം എടുക്കും എന്നായിരുന്നു ഷറ്റോരി പറഞ്ഞിരുന്നത്.
തുടർച്ചയായി 9 മത്സരങ്ങളിലും വിജയമില്ലാഞ്ഞിട്ടും സഹലിനെ കൂടുതൽ കളിപ്പിച്ചു നോക്കാൻ വരെ ഷറ്റോരി തയ്യാറല്ല. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിറകിൽ പോയ സമയത്ത് സഹൽ സബ്ബായി വന്ന് കളി മാറ്റുകയും 2-2 എന്ന സമനില നേടാൻ ആവുകയും ചെയ്തിരുന്നു. ഈ സീസണിൽ അവസരം കുറവാണെങ്കിലും സഹൽ ഇറങ്ങിയപ്പോൾ ഒക്കെ താരത്തിന്റെ മികവ് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ സീസണിൽ ഒരു അസിസ്റ്റു പോലും നൽകിയിട്ടില്ലാത്ത സഹൽ ഇത്തവണ രണ്ട് അസിസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന് സംഭാവന നൽകി. പിന്നീട് കളിയിൽ സബ്ബായി വന്ന് തിളങ്ങിയ സഹലിനെ ഒരു കളിയുടെ രണ്ടാം പകുതിയിൽ ഷറ്റോരി വിങ്ങിലാണ് ഇറക്കിയത് എന്നതും തമാശയാണ്.
അവസാന ഐ എസ് എൽ സീസണിൽ സഹലിന്റെ വളർച്ച മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏക ആശ്വാസം. എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ ഫലങ്ങൾക്ക് ഒപ്പം ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷയായ സഹലിന് അവസരങ്ങളും കുറവായിരുന്നു. സഹലിന്റെ അറേബ്യൻ ഓഫറുകളെ കുറിച്ചുള്ള പ്രതികരണത്തെയാണ് ആരാധകർ ഉറ്റു നോക്കുന്നത്.