മാൻ സിറ്റി ഗ്രൂപ്പ് കളി തുടങ്ങി. മുംബൈ സിറ്റിയിൽ വമ്പൻ ഇന്‍വെസ്റ്റ്മെന്റ് നടത്താനൊരുങ്ങുന്ന മാൻ സിറ്റി അടുത്ത സീസണീനായി ഇപ്പളേ കളി തുടങ്ങി. ആദ്യം റാഞ്ചിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തെ. ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായ മുഹമ്മദ് റാകിപിനെയാണ് മുംബൈ പിടിച്ചെടുത്തത്. 19കാരനായ റാകിപ് കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് പ്രതീക്ഷ നൽകിയ താരമായിരുന്നു. റൈറ്റ് ബാക്കിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം താരമായി ഈ സീസണിൽ റാകിപ്. 15 മത്സരങ്ങളിൽ റാകിപ് ബ്ലാസ്റ്റേഴ്സിനായി കളിച്ചു. കേരളത്തിന്റെ മെസ്യൂട്ട് ഓസിൽ സഹലിന് ലഭിച്ച അവസരങ്ങളുടെ എണ്ണം വിസ്മരിക്കരുത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ 2 സീസണിലായി 26 കളികൾ റാകിപ് കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഏറ്റെടുത്തതോടെ മുംബൈ സിറ്റി സ്ക്വാഡ് ശക്തമാക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ ട്രാൻസ്ഫർ ശോകം സീനാകും. 2017 ലാണ് റാകിപ് മഞ്ഞപ്പടയിൽ എത്തുന്നത്.
ഇന്ത്യൻ ആരോസിനായി റാകിപ് മുമ്പ് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കദമിയിലൂടെ വളർന്ന് വന്ന താരമാണ്. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 19 ടീമുകൾക്കായും റാകിപ് കളിച്ചിട്ടുണ്ട്