ബ്ലാസ്റ്റേഴ്സ് ഡാ !!‍!, ഒഡീഷയിൽ വമ്പൻ തിരിച്ച് വരവുമായി കേരള ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ഡാ‌… ഇത് മഞ്ഞപ്പട കാത്തിരുന്ന ബ്ലാസ്റ്റേഴ്സ്. ഒഡീഷയിൽ വമ്പൻ തിരിച്ച് വരവുമായി സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയിൽ ഗോൾ മഴ പെയ്തപ്പോൾ 4-4 ന്റെ സമനിലയിൽ കളി അവസാനിച്ചു. ഇന്നത്തെ സമനിലയോടെ ഈ സീസൺ അവസാനിപ്പിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 18 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി ഏഴാം സ്ഥാനത്ത് മഞ്ഞപ്പടക്ക് ഈ സീസൺ അവസാനിപ്പിക്കാൻ കഴിഞ്ഞു. 25 പോയന്റാണ് ഒഡീഷയുടെ ഈ സീസണിൽ സമ്പാദ്യം.

കളിയുടെ ആദ്യ പകുതി തീരുമ്പോൾ 2-3 എന്നതാണ്‌ സ്കോർ. മഞ്ഞപ്പടക്കായി മെസ്സി ബൗളി ഗോളടിച്ചപ്പോൾ ഒഡിഷക്കായി ആറാം മിനുട്ടിൽ തന്നെ ഒനുവു ഗോൾടിച്ചു. പിന്നീട് ഒരു സെൽഫ് ഗോൾ പിറന്നു.

28ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലും എത്തി. ജെസ്സെലിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഏറെ വൈകാതെ ഒനുവു രണ്ടാം ഗോളും അടിച്ച് ലീഡ് നിലനിർത്തി.

എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്നത് സംഭവിച്ചു. തോറ്റെന്ന് കരുതിയിടത്ത് രണ്ട് പെനാൾട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി. കളിയുടെ 83ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ക്യാപ്റ്റൻ ബെർതലമോവ് ഒഗ്ബെചെയിലൂടെ മൂന്നാം ഗോൾ നേടി ബ്ലസ്റ്റേഴ്സ്. പിന്നീട് മഞ്ഞ്പ്പട പരാജയം ഒഴിവാക്കാനായി കിണാഞ്ഞു ശ്രാമിച്ചു. ഒടുവിൽ ഡച്ച് തന്ത്രങ്ങൾ ഫലം കണ്ടു. അവസാനം ഇഞ്ച്വറി ടൈമിൽ വീണ്ടുമൊരു പെനാൾട്ടി. ലക്ഷ്യം തെറ്റാതെ വീണ്ടും ക്യാപ്റ്റൻ ഒഗ്ബെചെയുടെ തകർപ്പൻ ഷോട്ട്‌. സമനിലയിൽ ഒഡീഷയിൽ നിന്ന് മടക്കം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here