അടുത്ത സീസ്സ്ണീനായി ഒരുങ്ങി ഇറങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസണിൽ കിരീടം കൈവിട്ട ബ്ലാസ്റ്റേഴ്സ് അടുത്ത തവണത്തൃക്ക് പ്രതിരോധത്തിലെ പാളീച്ചകൾ മാറ്റൻ തിരിയെ ടീമിൽ എത്തിക്കുന്നു. ജെംഷാദ്പൂരിന്റെ തിരി ഐഎസ്എല്ലിലെ മികച്ച ഡീഫന്റർമാരിൽ ഒരാളാണ്. സുശക്തമായ ടീമുമായി ഇറങ്ങാനാണ് അടുത്ത തവണ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. സ്പാനിഷ് താരമായ തിരി 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്.
ജംഷദ്പൂർ എഫ് സിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും.
ഡിഫൻഡറായ തിരി അവസാന മൂന്ന് സീസണിലും മൈനേഴ്സിന്റെ സുപ്രധാന താരമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 72 മത്സരങ്ങൾ താരം കളിച്ചു. 3 ഗോളുകൾ നേടിയിട്ടും ഉണ്ട്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.
-Advertisement-