പ്രീമിയർ ലീഗിൽ ആരാധകർ കാത്തിരുന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലമ്പാർഡിന്റെ നീലപ്പടയെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ട് തവണ വാർ ചതിച്ചപ്പോൾ ചെൽസിക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നു.
ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്ന്നേറിയിരിക്കുകയാണ്. യുണൈറ്റഡിനായി മാർഷ്യലും ഹാരി മഗ്വയറും ഗോളടിച്ചു. ജിറൂഡിന്റെയും സൗമയുടേയും ഗോളുകളാണ് വാറിന്റെ ഇടപെടൽ കാരണം ഗോൾ നിഷേധിക്കപ്പെട്ടത്.
-Advertisement-