സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഇന്ന് ബെംഗളൂരുവിൽ വെച്ച് നടന്ന മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡിനെ ആണ് കേരള ബ്ലസ്റ്റേഴ്സിന്റെ കുട്ടികൾ തകർത്തത്. ജൂനിയർ ടീമിൽ ചെറിയ കാലം കൊണ്ട് തന്നെ താരമായ റൊണാൾഡോ ഒലിവേരയുടെ മികവിലായിരുന്നു വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ജയിച്ചത്
ഈസ്റ്റ് ബംഗാളിൽ നിന്ന് എത്തിയ റൊണാൾഡോ ഇരട്ട ഗോളുകളാണ് ഇന്ന് അടിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി ഇതോടെ റൊണാൾഡോയ്ക്ക് മൂന്ന് ഗോളുകളായി. റൊണാൾഡോയെ കൂടാതെ ഷൈബോറും ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒരു കളി ജയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ എഫ് സി കേരള, എഫ് സി ഗോവ മുംബൈ സിറ്റി എന്നിവരോട് പരാജയപ്പെട്ടിരുന്നു.
-Advertisement-