ബെംഗളൂരു എഫ്സിയെ തോൽപ്പിക്കണ്ടത് എങ്ങനെയാണെന്ന് തനിക്കറിയാമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. കഴിഞ്ഞ സീസണിൽ നാലു തവണ ബെംഗളൂരുവിനെ നേരിട്ടുണ്ട്. അതിൽ ഒരു തവണ അവരെ തോൽപ്പിക്കുകയും രണ്ട് തവണ സമനിലയിൽ പിടിക്കുകയും ചെയ്തു. അതുകൊണ്ട് തനിക്ക് എങ്ങനെ അവരെ തോൽപ്പിക്കണം എന്നറിയാം. ഷറ്റോരി കൂട്ടിച്ച്ചേർത്തു.
ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് മഞ്ഞപ്പട. താൻ ഇന്ന് ശക്തമായ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ തന്നെ ഇറക്കും എന്നും ഷറ്റോരി പറഞ്ഞു. പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്നത് കൊണ്ട് ഈസിയായി ഇറങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
-Advertisement-