കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീം എന്ന പോലെ തന്നെ ജൂനിയർ ടീമുകളും ഈ സീസണിൽ നിരാശയാണ് നൽകുന്നത്. വലിയ റിസേർവ്സ് സ്ക്വാഡ് ഉണ്ടായിട്ടും ആ ടീമിന്റെ കരുത്ത് ഒന്നും കളത്തിൽ കാണാൻ ആകുന്നില്ല. പ്രധാനമായും ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും കെ പി എല്ലിലും ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീം കളിക്കുന്നത്. പക്ഷെ രണ്ട് ടൂർണമെന്റിലും ഇതുവരെ നിരാശയാണ് ഫലം.
സെക്കൻഡ് ഡിവിഷനിൽ കളിച്ച രണ്ട് മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് തോറ്റ് നിൽക്കുകയാണ്. കെ പി എല്ലിൽ ഇപ്പോൾ സെമി വരെ സംശയത്തിൽ ആണ്. ഒരു മത്സരം മാത്രമാണ് കെ പി എല്ലിൽ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. ഇപ്പോൾ രണ്ടാമത് ഉണ്ട് എങ്കിലും അവസാന മത്സരത്തിൽ ഗോകുലത്തെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. ഗോകുലത്തിന്റെ റിസേർവ്സ് ടീമിനു മുന്നിൽ ഇതിനകം തന്നെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ ആ മത്സരം എളുപ്പമായിരിക്കില്ല. കേരള ബ്ലാസ്റ്റേഴ്സിനെക്കൾ ഒരു പോയന്റ് മാത്രം പിറകിൽ ഉള്ള ലുക സോക്കറിന് അവസാന മത്സരത്തിൽ അത്ര ശക്തരല്ലാത്ത കോവളം ആണ് എതിരാളികൾ. ലൂക് വിജയിക്കുകയും ബ്ലാസ്റ്റേഴ്സ് വിജയിക്കാതിരിക്കുകയും ചെയ്താ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തു പോകേണ്ടി വരും. മികച്ച ട്രെയിനിങ് ഗ്രൗണ്ടുകളും വൻ പരിശീലകരും ഒക്കെ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീം വരെ മെച്ചപ്പെടാത്തത് ആരാധകരെയും നിരാശയിൽ ആക്കുന്നുണ്ട്.