കേരള ബ്ലാസ്റ്റേഴ്സിൽ അമ്പേ പരാജയം ആണെങ്കിലും ഈൽകോ ഷറ്റോരിയെന്ന പരിശീലകന് ഐ എസ് എല്ലിൽ മാർക്കറ്റ് ഉണ്ട്. രണ്ടര വർഷ കാലത്തോളം ഗോവയെ നയിച്ച ലൊബേരയ്ക്ക് പകരക്കാരനായി ഗോവ ലക്ഷ്യം വെക്കുന്ന പരിശീലകരിൽ ഏറ്റവും മുന്നിൽ ഉള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഷറ്റോരിയെ തന്നെയാണ്. ഇതിനായി ചർച്ചകൾ സജീവമായി നടത്തുകയാണ് ഗോവൻ ഉടമകൽ. വൻ പ്രതിഫലം തന്നെ ഗോവ ഷറ്റോരിക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.
ഈൽകോയുടെയും ലൊബേരയുടെയും ഫിലോസഫി ഏകദേശം ഒന്നാണ് എന്നും ഇരുവരും അറ്റാക്കിംഗ് ഫുട്ബോളിന്റെ ആളാണ് എന്നതുമാണ് ഗോവ ഷറ്റോരിക്ക് പിറകെ വരാൻ കാരണം. എന്നാൽ ഷറ്റോരി ക്ലബ് വിടുകയാണെങ്കിൽ ആ തക്കത്തിന് ലൊബേരയെ സ്വന്തമാക്കാൻ ആണ് കേരളം ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ലൊബേരയ്ക്ക് വേണ്ടി ഐ എസ് എല്ലിലെ തന്നെ ഏറ്റവും വലിയ തുക വേതനമായി വാഗ്ദാനം ചെയ്തിരിക്കുക ആണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ടീം കൂടെ മെച്ചപ്പെടുത്തും എന്ന് ഉറപ്പ് നൽകിയാലെ ലൊബേര ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സാധ്യതയുള്ളൂ.