കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ എഫ്സി ഗോവയാണ് തോൽപ്പിച്ചത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി ഗോവ റിസേർവ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ യുവടീം വീണത്. പുതിയ സൈനിംഗ് ആയ റൊണാൾഡോ ആണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.
എഫ് സി ഗോവയ്ക്ക് വേണ്ടി ലാലമ്പുയിയ ഇരട്ട ഗോളുകൾ നേടി. അൻസെൽ ഗോമസ് ആണ് ഗോവയുടെ മറ്റൊരു സ്കോറർ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മഞ്ഞപ്പട പരാജയം വഴങ്ങുന്നത്. ആദ്യ കളിയിൽ എഫ് സി കേരളയോടും പരാജയപ്പെട്ടിരുന്നു.
-Advertisement-