ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു മാച്ച് ഡേ കൂടെ കടന്ന് പോയി. കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ. ആശ്വാസ വിജയം പ്രതീക്ഷിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കിന്ന് നിരാശയായിരുന്നു ഫലം. കടം വീട്ടും ചെന്നയിന്റെ പരാജയത്തിന്റെ കലിപ്പ് അടക്കും എന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് ഒരു ഗോളടിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. കേരള ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്നു.
രണ്ടാം പകുതിയിൽ ഗോൾ പിറക്കാതിരുന്നത് ഇരു ഗോൾ കീപ്പർമാരുടേയും മികച്ച പ്രകടനം കൊണ്ട് മാത്രമമാണ്. കഴിഞ്ഞ കളിയിൽ കളിമറന്ന രെഹ്നേഷിന് പകരം ബിലാൽ ഖാനാണ് ഇന്ന് ഗോൾ വലകാത്തത്. ഇന്ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ തുടക്കം മുതൽ തന്നെ ഗോളടികാനായിരുന്നു ഇരു ടീമുകളുടെ ശ്രമവും.
എങ്കിലും 90 മിനുട്ടിലും ഗോളടിക്കാൻ ഇരു ടീമുകൾക്കും ആയില്ല. ഒരു ഇടവേളക്ക് ശേഷം ടീമിലെത്തിയ സഹൽ മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. ഒടുവിൽ ഹെഡ്മാസ്റ്റർ റാഫിയും രാഹുലും ഇറങ്ങിയെങ്കിലും ഗോൾ മാറ്റ്യ്രം പിറന്നില്ല. ഇനി രണ്ട് കളീ കൂടെയാണ് ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.